ധരിച്ചത് രണ്ടര ലക്ഷം വിലമതിക്കുന്ന ജാക്കറ്റ്, കിംഗ്ഖാന്റെ കൈയിലുണ്ടായിരുന്ന ബാഗിന്റെ വില എത്രയെന്നറിയാമോ?

Thursday 15 February 2024 11:34 AM IST

58-ാം വയസിലും ബോളിവുഡിൽ ഹി​റ്റുകൾ സമ്മാനിക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട നടനാണ് ഷാരൂഖ് ഖാൻ. വെളളിത്തിരയിൽ മാസ് കഥാപാത്രങ്ങളിലെത്തുന്ന ഷാരൂഖ് ഖാന് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് പൊതുവേദിയിലെത്തുമ്പോഴും ആരാധകർ നൽകാറുളളത്. താരത്തിന്റെ സ്‌​റ്റൈലും ആക്ഷൻ രംഗങ്ങളും അഭിനയവും കണ്ട് ആരാധകർ വിശേഷിപ്പിക്കാറുളളത് കിംഗ്ഖാൻ എന്നാണ്.

കഴിഞ്ഞ ദിവസം മുംബയ് വിമാനത്താവളത്തിൽ എത്തിയ ഷാരൂഖ് ഖാന്റെ വാർത്തകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സിംപിൾ ലുക്കിലാണ് കിംഗ്ഖാൻ വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ഷാരൂഖ് ഖാന്റെ വസ്ത്രത്തിന്റെ വില കേട്ട് ആരാധകർ ഇപ്പോൾ അതിശയിച്ചിരിക്കുകയാണ്.

പ്ലൈൻ റൗണ്ട് കോളറുകളോടുകൂടിയ കറുത്ത ടീഷർട്ടും ലൂസ് ഫി​റ്റഡ് കാർഗോ പാന്റ്സും ധരിച്ചാണ് ഷാരൂഖ് ഖാൻ വിമാനത്താവളത്തിന് പുറത്തെത്തിയത്. കൂടാതെ രണ്ടര ലക്ഷം വിലമതിക്കുന്ന ഗ്രേ നിറത്തിലുളള പ്രിന്റുകളോടുകൂടിയ ഹുഡഡ് ഡെനിം ജാക്ക​റ്റും താരം ധരിച്ചിരുന്നു. 2.9 ലക്ഷം വിലയുളള ലൂയിസ് വി​റ്റൺ ബ്രാൻഡിന്റെ ലെതർ ബാഗും ഷാരൂഖ് ഖാന്റെ കൈവശമുളളത് ശ്രദ്ധേയമായിരുന്നു. പോണി ടെയ്ൽ മാതൃകയിലാണ് ഷാരൂഖ് ഖാൻ മുടികെട്ടി വച്ചത്.

അതേസമയം, കഴിഞ്ഞ ഡിസംബറിൽ തീയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാൻ ചിത്രം ഡങ്കി ഇന്നുമുതൽ ഒടിടിയിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ ചിത്രം ലഭ്യമാണ്. ഇന്ത്യയിൽ മാത്രം ചിത്രം നേടിയത് 250 കോടി രൂപയാണ്.