ഇങ്ങനെയും സ്വർണം കൊണ്ടുവരാം,​ നെടുമ്പാശേരിയിൽ യാത്രക്കാരനിൽ നിന്ന് പിടികൂടിയത് ഒന്നേകാൽ കോടിയുടെ സ്വർണം

Friday 16 February 2024 7:08 PM IST

കൊച്ചി : നെടുമ്പാശേരിയിൽ യാത്രക്കാരനിൽ നിന്ന് ഒന്നേകാൽ കോടിയിലേറെ രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്ന് വന്ന പാലക്കാട് സ്വദേശി റഫീഖിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്പീക്കറിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചായിരുന്നു സ്വർണം കൊണ്ടുവന്നത്.

ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോൾ സ്പീക്കറിനകത്ത് സംശയാസ്‌പദമായ രീതിയിൽ എന്തോ ഉള്ളതായി കസ്റ്റംസ് കണ്ടെത്തി. തുടർന്ന് ഇത് പൊളിച്ചു നോക്കിയപ്പോഴാണ് 1599 ഗ്രാം സ്വർണം ഇതിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. കൂടാതെ നാല് പാക്കറ്റുകളിലാക്കി689 ഗ്രാം സ്വർണവും ശരീരത്തിലൊളിപ്പിച്ചതായി കണ്ടെത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ‌ഡ് ചെയ്തു. ഇയാളുടെ ഒപ്പം കൂടുതൽ പേർ ഉണ്ടോയെന്ന കാര്യത്തിൽ ഉൾപ്പെടെ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.

Advertisement
Advertisement