പ്രാർത്ഥന കൺവെൻഷൻ കഴിഞ്ഞെത്തിയ 14കാരന്റെ സ്വഭാവത്തിൽ മാറ്റം, കൗൺസലിംഗിൽ വെളിപ്പെട്ടത് ഇക്കാര്യം, പിന്നാലെ പ്രതി പിടിയിൽ
ഇടുക്കി : പ്രാർത്ഥനാ കൺവെൻഷനെത്തിയ 14കാരനെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശിയായ
44കാരൻ പിടിയിൽ. ദിണ്ടിക്കൽ സ്വദേശി സെബാസ്റ്റ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാറിൽ നടന്ന പ്രാർത്ഥനാ കൺവെൻഷനിൽ വച്ചാണ് കുട്ടിയെ പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവം. മൂന്നാറിൽ വച്ച് നടന്ന പ്രാർത്ഥനാ കൺവെൻഷനിൽ സഹായിയായാണ് സെബാസ്റ്റ്യൻ എത്തിയത്. വൈകിട്ട് വരെ നീണ്ടുനിന്ന പ്രാർത്ഥനകളിൽ കുട്ടികളാണ് കൂടുതലും പങ്കെടുത്തിരുന്നത്. ഇവിടെ വച്ചാണ് രാജാക്കാട് സ്വദേശിയായ 14കാരനെ സെബാസ്റ്റ്യൻ ഉപദ്രവിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായി. മാസങ്ങളായി എന്തിനെയും ഭയത്തോടെയാണ് കുട്ടി കണ്ടിരുന്നത്. തുടർന്ന് കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കി. അപ്പോഴാണ് പീഡനവിവരം പുറത്തായത്. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും പൊലീസ് നടത്തിയ അന്വേഷണത്തിൽ സെബാസ്റ്റ്യനെ തൂത്തുക്കുടിയിൽ നിന്ന് പിടികൂടുകയുമായിരുന്നു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്കു.