നാടകവേദിയിൽ ഡൽഹി ചലോ കിസാൻ മാർച്ചിന് ഐക്യദാർഢ്യം

Saturday 17 February 2024 12:00 AM IST

തൃശൂർ: വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കിസാൻ മാർച്ചിന് തൃശൂരിലെ മനുഷ്യാവകാശ - സാംസ്‌കാരിക പ്രവർത്തകരുടെ പിന്തുണ. അന്താരാഷ്ട്ര നാടകോത്സവം നടക്കുന്ന റീജ്യണൽ തിയറ്ററിൽ നടന്ന ഐക്യദാർഢ്യ പരിപാടിയിൽ റവന്യൂ മന്ത്രി കെ. രാജൻ പങ്കെടുത്തു. സ്‌നേഹ ലിജി, ടി.എ. ഉഷാ കുമാ രി, കുക്കു ദേവകി, ഫാദർ ബെന്നി ബെനഡിക്ട്, ജയപ്രകാശ് ഒളരി, പൂനം റഹിം, ഷുഹൈബ്, കെ. ശിവരാമൻ, കെ. സന്തോഷ് കുമാർ, ഇ.പി. കാർത്തികേയൻ, ഐ. ഗോപിനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement