സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ചു,​ ട്രംപിന് 35.5 കോടി ഡോളർ പിഴ

Sunday 18 February 2024 4:03 AM IST

ന്യൂയോർക്ക്: സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ചെന്ന സിവിൽ തട്ടിപ്പ് കേസിൽ യു.എസ് മുൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന് 35.5 കോടി ഡോളർ പിഴ. മൂന്നു വർഷത്തേക്ക് ന്യൂയോർക്ക് സംസ്ഥാനത്ത് കമ്പനി ഡയറക്ടറായി പ്രവർത്തിക്കാനും ബാങ്ക് വായ്പയെടുക്കാനും വിലക്കുണ്ട്.

ട്രംപിന്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവർക്ക് 40 ലക്ഷം ഡോളർ വീതം പിഴ വിധിച്ചു. ഇരുവർക്കും രണ്ട് വർഷം ന്യൂയോർക്കിൽ കമ്പനിയുടെ ഡയറക്ടർ സ്ഥാനം വഹിക്കാനാകില്ല. വിധിക്കെതിരെ ട്രംപും മക്കളും അപ്പീൽ നൽകും. ആരോപണങ്ങൾ നിഷേധിച്ച ട്രംപ്, കേസ് തനിക്കെതിരെയുള്ള രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്ന് കുറ്റപ്പെടുത്തി.

Advertisement
Advertisement