'ആറ്റുകാൽ അമ്പലത്തിൽ വന്നിട്ടുണ്ട്, തൊഴുതിട്ടുണ്ട്, പൊങ്കാല കണ്ടിട്ടുണ്ട്, പക്ഷേ'; ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി അനുശ്രീ

Sunday 18 February 2024 10:24 AM IST

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് നടി അനുശ്രീ.സിനിമയിൽ വന്നതിന് ശേഷം താൻ ആദ്യമായി ഡാൻസ് ചെയ്തത് ആറ്റുകാൽ അമ്പലത്തിലെ ഉത്സവത്തിനാണെന്നും നടി വെളിപ്പെടുത്തി.

'ആറ്റുകാൽ അമ്പലത്തിലെ പൊങ്കാല എന്നുപറയുന്നത് എത്രത്തോളം വലിയൊരു കർമമാണെന്ന് പണ്ടുമുതലേ കേട്ടുവളർന്നൊരാളാണ് ഞാൻ. പക്ഷേ ഒരുപാടുവട്ടം അങ്ങനെ വരികയോ പങ്കെടുക്കുകയോ ഒന്നും ചെയ്തിട്ടില്ല. എങ്കിൽപ്പോലും വന്നിട്ടുണ്ട്, തൊഴുതിട്ടുണ്ട്, പൊങ്കാല കണ്ടിട്ടുണ്ട്. പക്ഷേ ഞാൻ ഇതുവരെ പൊങ്കാല ഇട്ടിട്ടില്ല. എന്നിരുന്നാലും അത് എത്രത്തോളം മഹത്തരമാണെന്ന് കണ്ടും കേട്ടും വളർന്നൊരാളാണ് തന്നെയാണ് ഞാൻ. ആ ഒരാളെന്ന നിലയ്ക്ക് ഇവിടത്തെ ഉത്സവത്തിന്റെ കലാപരിപാടികൾക്ക് തിരിതെളിയിക്കാൻ അവസരം ലഭിച്ചത് അമ്മയുടെ ഏറ്റവും വലിയ അനുഗ്രഹമായി മനസിൽ സ്വീകരിക്കുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്.'- അനുശ്രീ പറഞ്ഞു.