ജനവിരുദ്ധ നയം തിരുത്തണം

Monday 19 February 2024 12:26 AM IST

ചങ്ങനാശേരി: കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ സാധാരണക്കാരായ കർഷകരെയും തൊഴിലാളികളെയും മുഴു പട്ടിണിയിലേക്ക് തള്ളിവിടുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് ഐ.എൻ.ടി.യു. സി ചങ്ങനാശേരി റീജിയണൽ കമ്മിറ്റി. അഞ്ചു വിളക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി തോമസ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് പി.വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സോജി മാടപ്പള്ളി, പി.എച്ച് അഷറഫ്, കെ.വി മാർട്ടിൻ, കുഞ്ഞുമോൻ പുളിമൂട്ടിൽ, ബെന്നി ജോസഫ്, വിഷ്ണു പങ്കജാക്ഷൻ, സെബാസ്റ്റ്യൻ ആന്റണി, റെജി കേളമ്മാട്ട്, ജോബ് വിരുത്തികരി, കുഞ്ഞുമോൻ ദേവസ്യാ, അജീഷ് ചെമ്പുംപുറം തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement