കോഴിവളർത്തൽ പരിശീലനം

Monday 19 February 2024 12:29 AM IST

കോട്ടയം : കൊട്ടാരക്കര കില സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് വികസനപരിശീലനകേന്ദ്രത്തിൽ വച്ച് സൗജന്യ കോഴിവളർത്തൽ പരിശീലനം നൽകുന്നു. ഫെബ്രുവരി 21,22,23 തീയതികളിലായി മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടിയിൽ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ ബ്ലോക്ക്/ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമുള്ള എസ്.എച്ച്.ജി/ എൻ.എച്ച്.ജി/ കുടുംബശ്രീ അംഗങ്ങൾ /ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. ഭക്ഷണം,താമസം,യാത്രപ്പടി എന്നിവ നൽകും. പങ്കെടുക്കുന്നവർ മുൻകൂർ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. ഫോൺ 9496687657,9496320409.

Advertisement
Advertisement