സമരാഗ്നി ജനകീയ പ്രക്ഷോഭ ജാഥ
ആര്യനാട്: കെ.പി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന "സമരാഗ്നി "ജനകീയ പ്രക്ഷോഭ ജാഥയ്ക്ക് 27 ന് നെടുമങ്ങാട് നൽകുന്ന സ്വീകരണ സമ്മേളനത്തിൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് 5000 കുടുംബങ്ങളെ പങ്കെടുപ്പിക്കാൻ അരുവിക്കര നിയോജകമണ്ഡലം നേതൃ സമ്മേളനം തീരുമാനിച്ചു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ നിയമസഭാ സ്പീക്കറുമായ എൻ. ശക്തൻ നിർവഹിച്ചു. വിതുര ശശി,കെ.എസ് ശബരിനാഥൻ,ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ജലീൽ മുഹമ്മദ്,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ. ജയമോഹനൻ, ലാൽ റോഷിൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെ. ഉവൈസ് ഖാൻ,സി.ജ്യോതിഷ് കുമാർ,യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ, സി.ആർ. ഉദയകുമാർ, മലയടി പുഷ്പാംഗദൻ,എസ്.ഇന്ദുലേഖ,ഷമി ഷംനാദ്,പുളിമൂട്ടിൽ രാജീവൻ,രാജീവ് സത്യൻ,തോപ്പിൽ ശശി,ചാങ്ങ സന്തോഷ്,കട്ടക്കോട് തങ്കച്ചൻ,ബി.സന്ധ്യ,ഷംനാദ്,അനിൽകുമാർ,ജി.സുനിൽകുമാർ, മുണ്ടേല പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.