പരീക്ഷ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ പേരും ചിത്രവും

Monday 19 February 2024 1:30 AM IST

ലക്‌നൗ: ഉത്തർ പ്രദേശ് പൊലീസിലേക്കുള്ള കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ നടി സണ്ണി ലിയോണിന്റെ പേരും ചിത്രവും. ഇതോടെ അഡ്മിറ്റ് കാർഡ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

കനൗജിലെ ടിർവയിലുള്ള ശ്രീമതി സോനേശ്രീ മെമ്മോറിയൽ ഗേൾസ് കോളേജാണ് പരീക്ഷാകേന്ദ്രമായി രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു പരീക്ഷ നടന്നത്.

മഹോബ സ്വദേശിയായ വ്യക്തിയുടെ പേരിലുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ നടത്തിയിരുന്നത്. എന്നാൽ,​ മുംബയിലെ വിലാസമാണ് നൽകിയിരിക്കുന്നത്. അന്വേഷണം ആരംഭിച്ചു.

അതേസമയം, കോൺസ്റ്റബിൾ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ 120ൽ അധികം പേരെ ഉത്തർപ്രദേശിന്റെ വിവിധഭാഗങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് അറസ്റ്റ് ചെയ്തത്.

Advertisement
Advertisement