 വിമാനത്തിന് അടിയന്തര ലാൻഡിംഗ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് രശ്‌മിക മന്ദാന

Monday 19 February 2024 2:31 AM IST

മുംബയ്: ചലച്ചിത്ര താരം രശ്‌മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി.

മുംബയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്‌താരയാണ് സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കിയത്. പറന്നുയർന്ന് 30 മിനിട്ടിനു ശേഷം പ്രശ്നങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിമാനം തിരിച്ച് മുംബയിലേക്ക് പറക്കുകയായിരുന്നു. ആർക്കും പരിക്കില്ല. നടി ശ്രദ്ധ ദാസും രശ്മികയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽനിന്ന് രക്ഷപ്പെട്ടത് എന്ന കുറിപ്പോടെ ഇരുവരുടെയും ചിത്രം രശ്മിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു.

ഇതോടെ നിരവധി പേർ ഇരുവരുടെയും ക്ഷേമ വിവരങ്ങൾ അന്വേഷിച്ച് രംഗത്തെത്തി.

Advertisement
Advertisement