പി.പി. അപ്പു മാസ്റ്റർ ജന്മശതാബ്ദി സമാപിച്ചു

Monday 19 February 2024 12:21 AM IST
പി.പി. അപ്പു മാസ്റ്ററുടെ ജന്മശതാബ്ദി സമാപനസമ്മേളനം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വേണ്ടി അപ്പുമാസ്റ്റർ 75 വർഷങ്ങൾക്ക് മുമ്പ് നടത്തിയ പോരാട്ടങ്ങളുടെ പ്രസക്തി ഇന്നും നിലനിൽക്കുന്നതായി സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ പറഞ്ഞു. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദി പ്രചാരകനും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പി.പി. അപ്പു മാസ്റ്ററുടെ ജന്മശതാബ്ദി സമാപനസമ്മേളനം ഹിന്ദി വിദ്യാലയ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന ജന്മശതാബ്ദിയുടെ പരിസമാപ്തിയായി ഹിന്ദി പ്രചാരക സംഗമം, മത സൗഹാർദ്ദ സംഗമം, പുരസ്‌കാര വിതരണം, ആദരിക്കൽ ചടങ്ങ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായി. വിഖ്യാത ചിത്രകാരൻ കെ.കെ മാരാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എസ്. മുരളീധരൻ, ഡോ. വി. രാമചന്ദ്രൻ, പ്രൊഫസർ എ.പി.സുബൈർ, മണി, ഡോ: അവനീത് റാം സംസാരിച്ചു

Advertisement
Advertisement