സെക്സിയായാൽ അവസരമെന്ന് മൃണാൾ,​ ബോളിവുഡിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം

Monday 19 February 2024 12:27 AM IST

ബോളിവുഡിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തെന്നിന്ത്യൻ താരം മൃണാൾ താക്കൂർ. നീ ഒട്ടും സെക്സിയല്ല. ആരാണ് ഇൗ ഗ്രാമീണ പെൺകുട്ടി.. നിന്റെ ശരീരഭാരം കുറയ്ക്കൂ എന്നിങ്ങനെയുള്ള പരിഹാസങ്ങൾ കേട്ടു മടുത്തു. മൃണാൾ പറയുന്നു. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നു വന്നിട്ടും കഴിവുകൊണ്ട് മാത്രം മുൻനിര നടിയായി മാറാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നെന്ന് മൃണാൾ പറയുന്നു. മറാത്തി ചിത്രങ്ങളിലൂടെ സിനിമയിൽ ചുവടുവച്ച് തുടങ്ങിയപ്പോഴാണ് സീതാരാമത്തിലെ സീതാമഹാലക്ഷ്മി എന്ന സുന്ദരിയായ രാജകുമാരിയായി അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. സീതാരാമത്തിലൂടെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷക മനസിൽ ഇടം നേടാൻ മൃണാളിന് കഴിഞ്ഞു. ഗ്ളാമറസായാലും നാടൻ വേഷങ്ങളായാലും മൃണാൾ ഗംഭീരമാക്കി മാറ്രും. ഫാഷൻ ഷോകളിൽ നിറസാന്നിദ്ധ്യമാണ് താരം. തെലുങ്കിൽ പുറത്തിറങ്ങിയ ഹായ് നാനയാണ് മൃണാൾ നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ ശൗരവ് സംവിധാനം ചെയ്ത ചിത്രത്തിൽ നാനി ആയിരുന്നു നായകൻ. ചിമ്പുവിന്റെ നായികയായി തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മൃണാൾ.

Advertisement
Advertisement