ആധുനിക ഓക്‌സിജൻ ജനറേറ്റർ പ്ലാന്റ് ഉദ്ഘാടനം 21ന്

Monday 19 February 2024 3:34 AM IST

വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ആധുനിക ഓക്‌സിജൻ ജനറേറ്റർ പ്ലാന്റിന്റെ ഉദ്ഘാടനം 21ന് വൈകിട്ട് 3.30ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തും. വി.ജോയ് എം.എൽ.എ, ഫെഡറൽ ബാങ്ക് സോണൽ ഹെഡ് രഞ്ജി അലക്‌സ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

Advertisement
Advertisement