കേന്ദ്രത്തിനെതിരെ പ്രതിഷേധ ജ്വാല

Monday 19 February 2024 12:45 AM IST

മുഹമ്മ: ഡൽഹിയിൽ നടക്കുന്ന കർഷകസമരം അടിച്ചമർത്താൻ മോദി സർക്കാർ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആര്യാട് പഞ്ചായത്ത് ഓഫീസിന് സമീപം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അജികുമാർ ചിറ്റേഴം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അമ്പാടി രാജശേഖരൻ, മണ്ഡലം വൈസ് പ്രസിഡന്റ് പി.സ്വരാജ് , വളയംചിറ മോഹനൻ, പി.വി.കലേശൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement