റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: പ്രതി സോബിക്ക് മൂന്ന് വർഷം കഠിനതടവും അഞ്ച് ലക്ഷം പിഴയും

Monday 19 February 2024 3:48 AM IST

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കോതമംഗലം നെല്ലിമറ്റം സ്വദേശി സോബി ജോർജിനെ (57) എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എം.കെ. ഗണേഷ് മൂന്ന് വർഷം കഠിനതടവിനും അഞ്ച് ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചെന്ന 39 കേസുകളിൽക്കൂടി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

എറണാകുളം സെൻട്രൽ പൊലീസാണ് അന്വേഷണം നടത്തിയത്.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സോബി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അപകടസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടു എന്നായിരുന്നു ആരോപണം. എന്നാൽ ഇത് തെളിയിക്കാൻ സോബിക്ക് കഴിഞ്ഞില്ല. തെറ്റായ മൊഴി നൽകിയെന്നാരോപിച്ച് സോബിക്കെതിരേ അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

Advertisement
Advertisement