മുറ്റിച്ചൂർ സെന്റ് പിറ്റേഴ്‌സ് പള്ളിയിൽ തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം

Monday 19 February 2024 12:00 AM IST

മുറ്റിച്ചൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ മുമ്പിൽ കൃഷി ചെയ്ത തണ്ണിമത്തന്റെ വിളവെടുപ്പ് അതിരൂപത ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നു.

അന്തിക്കാട് : മുറ്റിച്ചൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ മുമ്പിൽ കൃഷി ചെയ്ത തണ്ണിമത്തന്റെ വിളവെടുപ്പ് നടന്നു. ഞായറാഴ്ച രാവിലെത്തെ ദിവ്യബലിക്ക് ശേഷം തൃശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം നിർവഹിച്ചു. മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ആദ്യ വിൽപ്പന നടത്തി. പള്ളിയുടെ മുറ്റത്തെ രണ്ടേക്കർ പറമ്പിൽ കൃഷി ചെയ്ത മുകാസ ഇനത്തിൽപ്പെട്ട രണ്ടായിരത്തോളം തണ്ണിമത്തനാണ് വിളവെടുത്തത്. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ട്രസ്റ്റിമാരായ ജോഷി അരിമ്പൂർ, എഡിസൻ ചിറയത്ത്, തണ്ണിമത്തൻ കൃഷിക്ക് നേതൃത്വം നൽകിയ വിൻസൻ പുലിക്കോട്ടിൽ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ, പഞ്ചായത്ത് അംഗം ശാന്ത സോളമൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement