അങ്കം വെട്ടാൻ മുന്നണികൾ; യു.ഡി.എഫ് സീറ്റ് വിഭജനം പാതിവഴിയിൽ...

Monday 19 February 2024 12:45 AM IST

മൂന്നാം ലോക്‌സഭാ സീറ്റെന്ന ആവശ്യത്തിൽ ഉറച്ചുനില്‍ക്കുന്ന മുസ്ലിം ലീഗുമായി കോൺഗ്രസ് ധാരണയിൽ എത്താത്തതിനാൽ യു.ഡി.എഫിൽ സീറ്റ് വിഭജനം നീണ്ടുപോകുന്നു. കോട്ടയം കേരള കോൺഗ്രസ് ജോസഫിനും കൊല്ലം ആർ.എസ്.പിക്കും നൽകാൻ ഉഭയകക്ഷി ചർച്ചകളിൽ ധാരണയായിരുന്നു. പാർട്ടി കേന്ദ്ര ഓഫീസിന്റെ രജിസ്‌ട്രേഷൻ നടപടികൾക്കായി ലീഗ് നേതാക്കൾ ഡൽഹിയിലായിരുന്നു. അടുത്ത ദിവസം ചർച്ച പുനരാരംഭിക്കും