എന്താണ് ദംഗൽ താരത്തിന്റെ മരണ കാരണമായ ഡെർമറ്റോ മയോസൈറ്റിസ് ?
Monday 19 February 2024 12:55 AM IST
ദംഗൽ താരം സുഹാനി ഭട്നഗറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. 19കാരിയുടെ അപ്രതീക്ഷിത മരണം സിനിമ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ രോഗവിവരം വെളിപ്പെടുത്തിയിരിക്കുകയാണ് കുടുംബം. അപൂർവ രോഗാവസ്ഥയായ ഡെർമറ്റോ മയോസൈറ്റിസ് ആണ് സുഹാനിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം വ്യക്തമാക്കി.