ഭാഷാസമേതം വിജയസംഗമം ; മാർച്ച്‌ 2 മുതൽ

Monday 19 February 2024 1:36 AM IST

തൃശൂർ: ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടത്തിയ ഭാഷാസമേതം പരിപാടിയുടെ വിജയസംഗമം മാർച്ച് 2, 3 തീയതികളിൽ തൃശൂരിൽ നടത്താൻ സമേതം കോർ കമ്മിറ്റി തീരുമാനിച്ചു.

ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി നടത്തുന്നത്. എല്ലാ ഒന്നാം ക്ലാസിലെയും കുട്ടികൾക്ക് ഭാഷാശേഷി നേടാനുള്ള പ്രത്യേക പദ്ധതി, മുൻ വർഷം പൂന്തേൻ മലയാളം, തേൻ മലയാളം എന്നീ പരിപാടികളിലൂടെ ജില്ലയിൽ നടപ്പിലാക്കി. ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയ ഈ പദ്ധതിയുടെ രീതിശാസ്ത്രം പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വർഷം കേരളമാകെ ഒന്നാം ക്ലാസിൽ നടപ്പിലാക്കി.

Advertisement
Advertisement