ഷൂ ബ്രാൻഡ് അവതരിപ്പിച്ച് ട്രംപ്

Monday 19 February 2024 7:17 AM IST

ന്യൂയോർക്ക്: സ്വന്തം ഷൂ ബ്രാൻഡ് അവതരിപ്പിച്ച് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിലാഡെൽഫിയയിൽ നടന്ന പ്രശസ്തമായ സ്നീക്കർ കോൺ കൺവെൻഷനിടെയാണ് 399 ഡോളർ (33,123 രൂപ) വില വരുന്ന സ്വർണ നിറത്തിലെ ഷൂ മോഡൽ ട്രംപ് അവതരിപ്പിച്ചത്. ഓൺലൈനിലൂടെയാണ് വില്പന. സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ചെന്ന സിവിൽ തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം ന്യൂയോർക്ക് കോടതി ട്രംപിന് 35.5 കോടി ഡോളർ പിഴ വിധിച്ചിരുന്നു.

Advertisement
Advertisement