നടൻ  സുദേവ്  നായർ വിവാഹിതനായി; വധു മോഡൽ  അമർദീപ്  കൗർ

Monday 19 February 2024 3:21 PM IST

നടൻ സുദേവ് നായർ വിവാഹിതനായി. മോഡൽ അമർദീപ് കൗർ ആണ് വധു. ദീർഘനാളായി പ്രണയത്തിലായിരുന്നു ഇവർ. ഗുരുവായൂരിൽ വച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനായ സുദേവ് നായർ മുംബയിലാണ് ജനിച്ചുവളർന്നത്.

സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് (2014) എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സുദേവിന്റെ അരങ്ങേറ്റം. 'മൈ ലൈഫ് പാർട്ണർ' എന്ന ചിത്രത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വൺ, ഭീഷ്മപർവം, തുറമുഖം, പത്തൊൻപതാം നൂറ്റാണ്ട്, മിഖായേൽ, അബ്രഹാമിന്റെ സന്തതികൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2001ലെ അണ്ടർ 16 ദേശീയ ഗെയിംസിൽ ഹൈജമ്പിൽ വെങ്കല മെഡൽ ജേതാവ് കൂടിയാണ് സുദേവ്.