കുടിവെള്ളം ഉറപ്പാക്കണമെന്ന്

Tuesday 20 February 2024 2:53 AM IST

പള്ളിക്കൽ: മടവൂർ ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതായി പരാതി.ജൽ ജീവൻ പദ്ധതിയിലൂടെ മടവൂർ പഞ്ചായത്തിന്റെ നിരവധി കുടുംബങ്ങൾക്ക് നൽകിയ പൈപ്പ്ലൈനിലാണ് കുടിവെള്ളം ലഭിക്കാതെയിരിക്കുന്നത്.പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ വലിയകുന്ന്,അമ്പിളി മുക്ക്,പെട്ടിക്കുന്ന്,പുലിയൂർകോണം തുടങ്ങി പ്രദേശങ്ങളിൽ കുടിവെള്ളം നാമമാത്രമായേ ലഭിക്കുന്നുള്ളു.അടിയന്തരമായി പരിഹാരം കാണണമെന്ന് നാലാം വാർഡ് മെമ്പറും കോൺഗ്രസ് മടവൂർ മണ്ഡലം പ്രസിഡന്റുമായ ഹസീന അധികൃതരോടാവശ്യപ്പെട്ടു.

Advertisement
Advertisement