സ്‌പെഷ്യൽ സബ് ജയിലിൽ തളിർ പദ്ധതി

Monday 19 February 2024 9:51 PM IST

കണ്ണൂർ: കണ്ണൂർ സ്‌പെഷൽ സബ് ജയിലിൽ തുടക്കം കുറിക്കുന്ന മാതൃകാ കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം കെ.വി.സുമേഷ് എം.എൽ.എ നിർവഹിച്ചു. ജില്ലയിലെ അഞ്ച് സഹകരണ കാർഷിക വികസന ബാങ്കുകൾ ചേർന്ന് ഒരു കൺസോർഷ്യം രൂപീകരിച്ചാണ് കണ്ണൂർ സബ് ജയിലിന്റെ ഭാഗമായിട്ടുള്ള നാലേക്കർ ഭൂമിയിൽ പച്ചക്കറി കൃഷികൾ ഒരുക്കുന്നത്. 'തളിർ ' എന്ന പേരിൽ ആരംഭിച്ച പദ്ധതിയിൽ തുടക്കത്തിൽ വാഴ, പച്ചക്കറി എന്നിവയാണ് കൃഷി ചെയ്യുന്നത്. ബാങ്ക് കൺസോർഷ്യം ചെയർമാൻ എം.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.സി കെ.ഷാജിമോഹൻ മുഖ്യാതിഥിയായി. ഉത്തര മേഖല ജയിൽ ഡി.ഐ.ജി ബി. സുനിൽകുമാർ കാർഷികോപകരണങ്ങൾ ഏറ്റുവാങ്ങി. കാർഷിക വികസന ബാങ്ക് പ്രസിഡന്റുമാരായ എൽ.വി മുഹമ്മദ്, കെ.വി.ഗോവിന്ദൻ,ജില്ലാ ജയിൽ സൂപ്രണ്ട് കെ.കെ റിനിൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement