പീഡനക്കേസ് അതിജീവിതയ്ക്കുനേരെ മജിസ്ട്രേറ്റിന്റെ ലൈംഗികാതിക്രമം
Tuesday 20 February 2024 12:02 AM IST
അഗർത്തല: പീഡക്കേസിൽ മൊഴിനൽകാനെത്തിയ അതിജീവിതയെ മജിസ്ട്രേറ്റ് ലൈംഗികമായി ചൂഷണം ചെയ്തെതായി പരാതി. 16നു ത്രിപുരയിലെ കമാൽപുർ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റിന്റെ ചേംബറിലാണു സംഭവം. ചേംബറിനുള്ളിൽ വച്ച് മജിസ്ട്രേറ്റ് കടന്നുപിടിച്ചെന്നാണു പരാതി. ഉടൻ പുറത്തേക്ക് ഓടി രക്ഷപെട്ടെന്നും ഭർത്താവിനോടു കാര്യം പറഞ്ഞെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
കമാൽപുരിലെ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിക്കാണ് പരാതി നൽകിയത്. സംഭവത്തിൽ ധലായ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഗൗതം സർക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണമാരംഭിച്ചു. യുവതിയുടെ ഭർത്താവ് കമാൽപുർ ബാർ അസോസിയേഷനിലും പരാതി നൽകിയിട്ടുണ്ട്. മൂന്നംഗ സമിതി യുവതിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന് ത്രിപുര ഹൈക്കോടതി റജിസ്ട്രാർ ജനറൽ വി.പാണ്ഡെ പറഞ്ഞു.