വടക്കുന്നാഥ ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറിൽ കമ്പ്യൂട്ടർ ബില്ലിംഗ്

Tuesday 20 February 2024 1:59 AM IST

തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മഹാക്ഷേത്രങ്ങളിൽ കമ്പ്യൂട്ടർവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രത്തിൽ കമ്പ്യൂട്ടർവത്കരണം നടപ്പിലാക്കി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ ഉദ്ഘാടനം നിർവഹിച്ചു.
ദേവസ്വം ബോർഡ് മെമ്പർ എം.ബി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് സ്‌പെഷ്യൽ കമ്മിഷണർ അനിൽ കുമാർ, ഫിനാൻസ് ഓഫീസർ വിമല, ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത്, അസിസ്റ്റന്റ് കമ്മിഷണർ ബിജു കുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്താ, ഡെപ്യൂട്ടി സെക്രട്ടറി മനോജ്, ദേവസ്വം മാനേജർ സരിത, സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ പങ്കെടുത്തു.

Advertisement
Advertisement