സ്വർണം കടത്താൻ വേറിട്ട രീതികൾ, കൈയോടെ പൊക്കി കസ്റ്റംസ്, തലസ്ഥാനത്ത് പിടികൂടിയത് 35 ലക്ഷം രൂപയുടെ സ്വ‌ർണം

Wednesday 21 February 2024 7:16 PM IST

തിരുവനന്തപുരം : 35 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. സോക്സിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബുധൻ രാവിലെ കൊളംബോയിൽ നിന്നെത്തിയ ശ്രീലങ്കൻ എയർവേയ്‌സ് വിമാനം,​ ഷാർജയിൽ നിന്നുള്ള ഇൻഡിഗോ വിമാനം എന്നിവയിലാണ് യാത്രക്കാരാണിവർ.

ശ്രീലങ്കയിൽ നിന്നുള്ള യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്. 20.12 ലക്ഷം രൂപയുടെ 320 ഗ്രാം തൂക്കമുള്ള ബിസ്‌കറ്റുകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരൻ ധരിച്ചിരുന്ന സോക്സിനുള്ളിലാണ് സ്വർണം കടത്തിയത്. കറുത്ത പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞ നിലയിലാൻണ് രണ്ട് സോക്സിനുള്ളിലും സ്വർണം ഒളിപ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ആ​പ്പി​ൾ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​ഒ​ളി​പ്പി​ച്ച് ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​സ്വ​ർ​ണം​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​യ​ർ​ ​ക​സ്റ്റം​സ് ​ഇ​ന്റ​ലി​ജ​ൻ​സ് ​വി​ഭാ​ഗം​ ​പി​ടി​കൂ​ടിയിരുന്നു.​ ​ അ​ബു​ദാ​ബി​യി​ൽ​ ​നി​ന്ന് ​എ​യ​ർ​ഇ​ന്ത്യ​ ​എ​ക്‌​സ​പ്ര​സ് ​വി​മാ​ന​ത്തി​ലെ​ത്തി​യ​ ​യാ​ത്ര​ക്കാ​ര​നാ​ണ് 182.44​ ​ഗ്രാ​മോ​ളം​ ​തൂ​ക്ക​മു​ള്ള​ ​സ്വ​ർ​ണം​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ത്.

യാ​ത്ര​ക്കാ​ര​ൻ​ ​എ​മി​ഗ്രേ​ഷ​ൻ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ക​ഴി​ഞ്ഞ് ​ക​സ്റ്റം​സി​ന്റെ​ ​മെ​റ്റ​ൽ​ ​ഡി​റ്റ​ക്ട​ർ​ ​ഡോ​റി​ലൂ​ടെ​ ​പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും​ ​ബീ​പ്പ് ​ശ​ബ്ദം​ ​ഉ​യ​ർ​ന്നി​രു​ന്നി​ല്ല.​ ​കൂ​ടു​ത​ൽ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ന​ട​ത്തി​യ​പ്പോ​ഴാ​ണ് ​ഫോ​ണി​ലും​ ​കീ​ച്ചെ​യി​നി​ലും​ ​സ്വ​ർ​ണം​ ​ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​പി​ടി​കൂ​ടി​യ​ ​സ്വ​ർ​ണ​ത്തി​ന് 11.47​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​വി​ല​വ​രും.​ ​ഇ​തി​ന് ​പി​ന്നാ​ലെ​ ​എ​ത്തി​യ​ ​യാ​ത്ര​ക്കാ​ര​നി​ൽ​ ​നി​ന്ന് 119.70​ ​ഗ്രാ​മോ​ളം​ ​തൂ​ക്ക​മു​ള്ള​ ​ക​ട്ടിം​ഗ് ​ചെ​യി​ൻ​ ​രൂ​പ​ത്തി​ലു​ള്ള​ ​ര​ണ്ടു​ ​ചെ​യി​നു​ക​ളും​ ​എ​യ​ർ​ക​സ്റ്റം​സ് ​പി​ടി​കൂ​ടി.​ ​ഇ​തി​ന് ​വി​പ​ണി​യി​ൽ​ 12.57​ ​ല​ക്ഷം​ ​രൂ​പ​ ​വി​ല​വ​രും. വി​ദേ​ശ​ത്തു​ ​നി​ന്ന് ​വി​മാ​ന​ത്താ​വ​ളം​ ​വ​ഴി​ ​പു​റ​ത്തേ​ക്ക് ​ക​ട​ത്താ​ൻ​ ​കൊ​ണ്ടു​വ​ന്ന​ 7.31​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​വി​ല​വ​രു​ന്ന​ 40,600​ ​വ്യാ​ജ​ ​സി​ഗ​ര​റ്റു​ക​ളും​ ​എ​യ​ർ​ക​സ്റ്റം​സ് ​പി​ടി​കൂ​ടിയിരുന്നു.​ ​ഇ