സുന്ദരിമാരും വിനീത് ശ്രീനിവാസനും
ഒരു ജാതി ജാതകം ഫസ്റ്റ് ലുക്ക് പോസ്റ്റർ
'അരവിന്ദന്റെ അതിഥികളുടെ മികച്ച വിജയത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.വിനത് ശ്രീനിവാസൻ , നായികയായ നിഖില വിമൽ, കയാദു ലോഹർ, ഗായിക സയനോര, ഇന്ദു തമ്പി , രഞ്ജിത മധു,ചിപ്പി ദേവസ്യ,വർഷ രമേശ് തുടങ്ങിയവരാണ് പോസ്റ്ററിൽ. ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷ തൽവാർ വിധു പ്രതാപ്, രഞ്ജി കങ്കോൽ,അമൽ താഹ, അരവിന്ദ് രഘു, ശരത്ത് ശഭ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വർണച്ചിത്രയുടെ ബാനറിൽ മഹാ സുബൈർ
നിർമിക്കുന്ന ചിത്രത്തിന് വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നു.
രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു
എഡിറ്റർ രഞ്ജൻ എബ്രഹാം,ഗാനരചന
മനു മഞ്ജിത്ത്,സംഗീതം ഗുണ ബാലസുബ്രമണ്യം,വിതരണം-വർണച്ചിത്ര.പി .ആർ . ഒ എ .എസ് ദിനേശ്.