ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
Thursday 22 February 2024 12:57 AM IST
അയർക്കുന്നം : ബലാത്സംഗ കേസിൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന ചെത്തിമറ്റം ഇല്ലിക്കൽ വീട്ടിൽ ശിവ സേവ്യർ (34) നെ അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. 2021 മേയ് 20 ന് അയർക്കുന്നം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. പീരുമേടിൽ നിന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.