1210 കുടുംബങ്ങൾക്ക് കൂടി പട്ടയം
Friday 23 February 2024 12:37 AM IST
കോട്ടയം : ജില്ലയിൽ 1210 കുടുംബങ്ങൾക്ക് കൂടി പട്ടയം ലഭിച്ചു. ജില്ലാതല പട്ടയമേളയിൽ മന്ത്രി വി.എൻ. വാസവൻ പട്ടയങ്ങൾ വിതരണം ചെയ്തു. അർഹരായ എല്ലാ കുടുംബങ്ങളെയും ഭൂമിയുടെ അവകാശികളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പട്ടയങ്ങൾ അനുവദിക്കുന്നതെന്നും ഒന്നരലക്ഷം പേർക്ക് സംസ്ഥാനത്ത് ഇതിനകം പട്ടയം നൽകിയെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
പട്ടയം ലഭിച്ചവർ
കാഞ്ഞിരപ്പള്ളി : 807
കോട്ടയം : 122
മീനച്ചിൽ : 210
ചങ്ങനാശേരി : 34
വൈക്കം : 40