രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ജയറാമും പാർവതിയും
Friday 23 February 2024 6:00 AM IST
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് താരദമ്പതികളായ ജയറാമും ഭാര്യ പാർവതിയും. രാജ് ഭവനിൽ എത്തിയാണ് ഇരുവരും ഗവർണറെ കണ്ടത്. ഗവർണറോടൊപ്പം ഭാര്യ രേഷ്മ ആരിഫുമുണ്ടായിരുന്നു. ഗവർണർക്ക് സമ്മാനമായി കസവ് പുടവയും നേര്യതും നൽകിയശേഷമാണ് ജയറാമും പാർവതിയും മടങ്ങിയത്. ഗവർണറുടെ ഒൗദ്യോഗിക ഫേസ് പേജിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. മകൾ മാളവികയുടെ വിവാഹം ക്ഷണിക്കാൻ വേണ്ടി എത്തിയതാണോ എന്നു വ്യക്തമല്ല. മേയിലാണ് മാളവികയുടെ വിവാഹം. ഇതിനുശേഷം കാളിദാസിന്റെയും വിവാഹം നടക്കും. അതേസമയം അടുത്തിടെ സുരേഷ് ഗോപിയും കുടംുബവും ടൊവിനോ തോമസും കുടുംബവും രാജ്ഭവനിൽ എത്തി ഗർണറെ സന്ദർശിച്ചിരുന്നു. സുരേഷ് ഗോപി മകളുടെ വിവാഹം ക്ഷണിക്കാനാണ് എത്തിയത്. മോഹൻലാലും രാജ് ഭവനിൽ എത്തി ഗവർണറെ സന്ദർശിച്ചിരുന്നു.