യൂണിഫോമിൽ എരിയുടെ തീക്കനലിലൂടെ നടന്ന് പൊലീസ് ഉദ്യോഗസ്ഥർ; വിമർശനം, വീഡിയോ

Thursday 22 February 2024 9:00 PM IST

ഹെെദരാബാദ്: ആചാരത്തിന്റെ ഭാഗമായി തീയിൽ നടക്കുന്നതും ശൂലം കുത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു ആചാരത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ തീക്കനലിലൂടെ നടക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് സംഭവം നടന്നത്.

പൊലീസ് യൂണിഫോമിൽ എരിയുന്ന തീകനലിലൂടെ നടക്കുന്ന ഉദ്യോഗസ്ഥരെ പുറത്തുവന്ന വീഡിയോയിൽ കാണാം. നാർക്കറ്റ്പള്ളി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ ആഘോഷങ്ങളിൽ ശ്രീ പാർവതി ജഡലയുടെ ഭാഗമായി എരിയുന്ന തീക്കനലിലൂടെ പൊലീസും നടക്കുകയായിരുന്നു. ഇന്നലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോ വെെറലായതിന് പിന്നാലെ വകുപ്പ് തലത്തിൽ അന്വേഷണം ആരംഭിച്ചു. ഇതിന് വകുപ്പുമായി ബന്ധമില്ലെന്നും ഔദ്യോഗികമല്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അത് അവരുടെ വ്യക്തിഗത കാര്യങ്ങൾ ആണെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.