എൻ.ജി.ഒ സംഘ് ഭാരവാഹികൾ

Friday 23 February 2024 1:09 AM IST

കായംകുളം :​ കേരള എൻ.ജി.ഒ സംഘ് കായംകുളം ബ്രാഞ്ച് സമ്മേളനം സംസ്ഥാന സമിതിയംഗം എൽ. ജയദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ദിലീപ് രാമപുരം സ്വാഗതം പറഞ്ഞു. ആർ.രാജേഷ്, എം.അംബരീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.അംബരീഷ് (പ്രസിഡന്റ് ) , വി.സുനിൽകുമാർ (വൈസ് പ്രസിഡന്റ് ), ആർ.രാജേഷ് (സെക്രട്ടറി), കെ.രാധാകൃഷ്ണപിള്ള (ജോയിന്റ് സെക്രട്ടറി ), എസ്.വിപിൻ (ട്രഷറർ), എൽ.ജയദാസ്, ദിലീപ് രാമപുരം, എസ്. ബിജുകുമാർ (ജില്ലാ കൗൺസിൽ അംഗങ്ങൾ).

Advertisement
Advertisement