'പെൻഷൻ പരിഷ്‌കരണ തുക അനുവദിക്കണം'

Friday 23 February 2024 12:00 AM IST

ചാലക്കുടി: പെൻഷൻ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്നും മെഡിസിപ്പിലെ അപകാതകൾ പരിഹരിക്കണമെന്നും സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചാലക്കുടി ബ്ലോക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സനീഷ് കുമാർ ജോസഫ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. കാർത്തികേയ മേനോൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മണ്ടകത്ത്, സെക്രട്ടറി എം.എ. നാരായണൻ, എം.തുളസി, പി.വി.രാധാമണി, ടി.വി. മോഹനൻ, പി.എ.സുബ്രഹ്മണ്യൻ, കെ.എ. റപ്പായി, എം.പി. ജോർജ്, സി.ഡി. ജോസ്, യു.കെ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.എസ്. വിജയകുമാർ(പ്രസിഡന്റ് ), എം.എ. നാരായണൻ (സെക്രട്ടറി), പി.എൻ.ജോർജ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisement
Advertisement