കേബിൾ മോഷ്ടാവ് അറസ്റ്റിൽ
Friday 23 February 2024 12:13 AM IST
കൊല്ലം: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി റോഡരികിൽ സൂക്ഷിച്ചിരുന്ന കേബിളുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തിരൂർ ചിന്നസേലം ഹൗസ് നമ്പർ പത്തിൽ സെന്തിലിനിനാണ് (40) ചവറ പൊലീസിന്റെ പിടിയിലായത്. വിശ്വസമുദ്ര എൻജിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് നീണ്ടകര പെട്രോൾ പമ്പിന് സമീപം റോഡരികിൽ സ്ഥാപിച്ചിരുന്ന പതിനായിരം രൂപ വിലമതിക്കുന്ന ടെലിഫോൺ കേബിളുകളാണ് പ്രതി മോഷ്ടിച്ചത്.
ചവറ പൊലീസ് ഇൻസ്‌പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ ഗോവിന്ദ്, എസ്.സി.പി.ഒമാരായ മനീഷ്, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.