യാത്ര ചെയ്യവേ അക്കാര്യം നേരിട്ടുകാണണമെന്ന് മോഹം; അർദ്ധരാത്രിയിൽ യോഗിയുമൊത്ത് ഹൈവേയിൽ ഇറങ്ങി നടന്ന് മോദി

Friday 23 February 2024 11:21 AM IST

ലക്‌നൗ: വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകിട്ടോടെയാണ് പ്രധാനമന്ത്രി സ്വന്തം ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെത്തിയത്. ഇതിനിടെ രാത്രി പതിനൊന്ന് മണിയോടെ മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനൊപ്പം ദേശീയ പാത പരിശോധിക്കുന്നതിനായി ഇറങ്ങി.

ശിവ്‌പൂർ- ഫുൽവാരിയ, ലഹർതാര റൂട്ടിലാണ് മോദി പരിശോധനയ്ക്കായി ഇറങ്ങിയത്. അടുത്തിടെയായിരുന്നു ഈ റോഡിന്റെ ഉദ്ഘാടനം നടന്നത്. ഉത്തർപ്രദേശിലെ ഏകദേശം അഞ്ചുലക്ഷത്തോളം ജനങ്ങൾക്ക് വാരാണസി എയർപോർട്ട്, ലക്‌നൗ, അസംഗാർഹ്, ഗസിപൂർ എന്നിവിടങ്ങളിൽ വേഗത്തിൽ എത്തിപ്പെടാൻ പുതിയ റോഡ് മാർഗം സഹായിക്കുന്നു. ഈ റോഡ് നേരിട്ട് പരിശോധിക്കുന്നതിനായാണ് മോദി അർദ്ധരാത്രിയോടെ ഹൈവേയിലെത്തിയത്. ഹൈവേയിൽ എത്തുന്നതിനിടെ വഴിയരികിൽ കണ്ട കുട്ടികളെയും മുതിർന്നവരെയും മോദി കൈവീശി അഭിവാദ്യം ചെയ്തു.


ഇന്ന് വാരാണസിയിൽ നടക്കുന്ന വിവിധ പരിപാടികളിൽ മോദി പങ്കെടുക്കും. ഹിന്ദു ബനാറസ് സർവകലാശാലയിൽ നടക്കുന്ന സമ്മാനദാന ചടങ്ങിൽ പങ്കെടുമെന്ന് അധികൃതർ അറിയിച്ചു.സദ് ഗുരു രവിദാസ് ജന്മസ്ഥാലിയിലെത്തി ദർശനവും പൂജയും നടത്തും. തുടർന്ന് സദി ഗുരു രവിദാസിന്റെ 647ാമത് ജന്മദിനാഘോഷ പരിപാടികളിൽ പങ്കെടുക്കും. വാരാണസിയിൽ 13,000 കോടി രൂപയുടെ വികസന പദ്ധതികൾക്കായി അദ്ദേഹം തറക്കല്ലിടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Advertisement
Advertisement