പ്രസവത്തിന് തൊട്ടുമുമ്പ് കിടിലൻ ഡാൻസുമായി ലക്ഷ്മി; വീഡിയോ പകർത്തി ഭർത്താവ് അസർ മുഹമ്മദ്‌

Friday 23 February 2024 11:32 AM IST

സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി. ലേബർ റൂമിൽ കയറുന്നതിന് തൊട്ടുമുമ്പ് നടി ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭർത്താവ് അസർ മുഹമ്മദാണ് വീഡിയോ പകർത്തിയത്.

മോഹൻലാലിന്റെ 'പ്രജ' എന്ന ചിത്രത്തിലെ ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. 'ലേബർ റൂമിൽ കയറുന്നതിന് തൊട്ടുമുമ്പ് ഒരു റീൽ എടുത്തില്ലെങ്കിൽ എങ്ങനാ ശരിയാവുന്നെ. ഓ ഇനി ലേബർ റൂമിലും ഡാൻസ് കളിച്ചോണ്ട് പോകുമോ എന്ന് ചോദിച്ചവർക്കുള്ളതാണിത്. ആ സംശയം മാറിയില്ലേ. പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി.'- എന്ന അടിക്കുറിപ്പോടെയാണ് നടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിറവയറിലുള്ള ഡാൻസ് അൽപം കടന്ന കൈയാണെന്ന് വിമർശിക്കുന്നവരുണ്ട്.

അതേസമയം, തങ്ങൾക്ക് ആൺകുഞ്ഞ് പിറന്നെന്ന് അസർ മുഹമ്മദ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നിരവധി പേരാണ് ആശംസയറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്.