ഡൽഹി ചലോ മാർച്ച് നിറുത്തിവച്ചു,​ അതിർത്തിയിൽ സമരം തുടരുമെന്ന് കർഷകർ,​ കൂടുതൽ പേരെ എത്തിക്കും

Friday 23 February 2024 10:18 PM IST

ന്യുഡൽഹി : കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ച് താത്കാലികമായി നിറുത്തിവച്ചു. കൂടുതൽ കർഷകരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമരം നിറു്തതി വച്ചത്. അതിർത്തിയിൽ തന്നെ സമരം ശക്തമായി തുടരുമെന്ന് നേതാക്കൾ അറിയിച്ചു. കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കും എന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.

അതേസമയം ഡ​ൽ​ഹി​ ​ച​ലോ​ ​പ്ര​ക്ഷോ​ഭ​ത്തി​നി​ടെ​ ​കൊ​ല്ല​പ്പെ​ട്ട​ ​യു​വ​ ​ക​ർ​ഷ​ക​ൻ​ ​ശു​ഭ്ക​ര​ൺ​ ​സിം​ഗി​ന് ​നീ​തി​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​കു​റ്റ​ക്കാ​രെ​ ​ശി​ക്ഷി​ക്കും​ ​വ​രെ​ ​പോ​സ്റ്റ്‌മോ​ർ​ട്ടം​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നു​മു​ള്ള​ നിലപാടിലാണ് ​ ​ക​ർ​ഷ​ക​ ​നേ​താ​ക്ക​ൾ. എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​പ​ഞ്ചാ​ബ് ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് അവർ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​

പ​ഞ്ചാ​ബ് ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​ന​ഷ്ട​പ​രി​ഹാ​ര​വും​ ​സ​ഹോ​ദ​രി​ക്ക് ​സ​ർ​ക്കാ​ർ​ ​ജോ​ലി​യെ​ന്ന​ ​വാ​ഗ്ദാ​ന​വും​ ​ക​ർ​ഷ​ക​ന്റെ​ ​കു​ടും​ബം​ ​നി​ര​സി​ച്ചു.​ ​നീ​തി​യാ​ണ് ​തേ​ടു​ന്ന​തെ​ന്നും​ ​പ​ണ​വും​ ​ജോ​ലി​യും​ ​കൊ​ണ്ട് ​താ​ര​ത​മ്യം​ ​ചെ​യ്യാ​നാ​കി​ല്ലെ​ന്നും​ ​കു​ടും​ബം​ ​വ്യ​ക്ത​മാ​ക്കി.​ ​അ​തേസമയം ​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ​ ​ദേ​ശീ​യ​ ​സു​ര​ക്ഷാ​നി​യ​മം​ ​പ്ര​യോ​ഗി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ൽ​ ​നി​ന്ന് ​ഹ​രി​യാ​ന​ ​പൊ​ലീ​സ് ​പി​ന്മാ​റി.​ ​ഇ​തി​നി​ടെ​ ​ക​ർ​ഷ​ക​രു​ടെ​ ​ആ​വ​ശ്യ​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ട​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി​ ​എ​ത്തി.

ക​ർ​ഷ​ക​ൻ​ ​കൊ​ല്ല​പ്പെ​ട്ട​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​സം​യു​ക്ത​ ​കി​സാ​ൻ​ ​മോ​ർ​ച്ച​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ക​രി​ദി​നം​ ​ആ​ച​രി​ച്ചു.​ ​ സ​മ​വാ​യ​ ​ച​ർ​ച്ച​യ്ക്ക് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​നീ​ക്കം​ ​ഊ​ർ​ജ്ജി​ത​മാ​ണ്.​ ​ക​ർ​ഷ​ക​ ​നേ​താ​ക്ക​ൾ​ ​ച​ർ​ച്ച​യ്ക്ക് ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​കേ​ന്ദ്ര​ ​കൃ​ഷി​മ​ന്ത്രി​ ​അ​ർ​ജു​ൻ​ ​മു​ണ്ട​ ​ആ​വ​ർ​ത്തി​ച്ച് ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.​ ​ഇ​തി​നി​ടെ,​ ​ഹ​രി​യാ​ന​യി​ലെ​ ​ഹി​സാ​റി​ൽ​ ​ഇ​ന്ന് ​ക​ർ​ഷ​ക​രും​ ​പൊ​ലീ​സു​മാ​യി​ ​സം​ഘ​ർ​ഷ​മു​ണ്ടാ​യി.​ ​ഖ​നൗ​രി​ ​ബോ​ർ​ഡ​റി​ലേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്ന​ ​സ​മ​ര​ക്കാ​ർ​ക്ക് ​നേ​രെ​ ​ക​ണ്ണീ​ർ​വാ​ത​ക​ ​ഷെ​ല്ലു​ക​ൾ​ ​പ്ര​യോ​ഗി​ച്ചു.​ ​ഒ​ട്ടേ​റെ​ ​പേ​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ഒ​രു​ ​പൊ​ലീ​സു​കാ​ര​ന് ​പ​രി​ക്കേ​റ്റു.

ക​ർ​ഷ​ക​ൻ​ ​കൊ​ല്ല​പ്പെ​ട്ട​ ​സം​ഭ​വ​ത്തി​ൽ​ ​ബി.​ജെ.​പി​ ​പ​ഞ്ചാ​ബ് ​ഘ​ട​കം​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സു​നി​ൽ​ ​ജാ​ഖ​ർ​ ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കു​ടും​ബ​ത്തി​ന്റെ​ ​ദുഃ​ഖ​ത്തി​ൽ​ ​പ​ങ്കു​ചേ​രു​ന്നു.​ ​എ​ല്ലാ​ ​ജീ​വ​നും​ ​പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.​ ​യു​വാ​ക്ക​ളു​ടെ​ ​ഊ​ർ​ജ്ജം​ ​ശ​രി​യാ​യ​ ​ദി​ശ​യി​ലേ​ക്ക് ​ക​ർ​ഷ​ക​ ​സം​ഘ​ട​ന​ക​ൾ​ ​ന​യി​ക്ക​ണ​മെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​ഇ​തി​നി​ടെ,​ 14​ ​കാ​ർ​ഷി​ക​ ​വി​ള​ക​ൾ​ക്ക് ​മി​നി​മം​ ​താ​ങ്ങു​വി​ല​ ​ന​ൽ​കു​മെ​ന്ന് ​ഹ​രി​യാ​ന​യി​ലെ​ ​മ​നോ​ഹ​ർ​ലാ​ൽ​ ​ഖ​ട്ട​ർ​ ​സ​ർ​ക്കാ​ർ​ ​ബ​ഡ്ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​കാ​ർ​ഷി​ക​ ​വാ​യ്പ​ക​ളു​ടെ​ ​പി​ഴ​പ്പ​ലി​ശ​ ​അ​ട​ക്കം​ ​എ​ഴു​തി​ത​ള്ളും.