മഹാരാഷ്ട്രയിൽ 'ഇന്ത്യ"ക്ക് കീറാമുട്ടിയായി എട്ടു സീറ്റ്

Saturday 24 February 2024 12:57 AM IST

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ 48 ലോക്‌സഭാ സീറ്റുകളിൽ എട്ടുസീറ്റുകളിലൊഴികെ ശിവസേന, കോൺഗ്രസ്, എൻ.സി.പി പാർട്ടികൾ ധാരണയിലെത്തി. തർക്കം തുടരുന്ന രാംടെക്, ഹിംഗോലി, ജൽന, മുംബയ് നോർത്ത്-വെസ്റ്റ്, മുംബയ് സൗത്ത്-സെൻട്രൽ, ഷിർദി, ഭിവണ്ടി, വാർധ തുടങ്ങിയ സീറ്റുകളുടെ കാര്യത്തിൽ 27ന് വീണ്ടും ചർച്ച നടക്കും. മഹാ മുന്നണിയിൽ വഞ്ചിത് ബഹുജൻ അഘാഡി അഞ്ച് സീറ്റ് ആവശ്യപ്പെടുന്നതും മുന്നണിക്ക് തലവേദനയാണ്.

കോൺഗ്രസ് 14, ശിവസേന 15, എൻ.സി.പി 9, വി.ബി.എ, സ്വാഭിമാനി പാർട്ടി ഒാരോന്ന് വീതമാണ് ഇന്ത്യ മുന്നണിയിലെ സീറ്റ് പങ്കിടൽ, എട്ടു സീറ്റിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശിവസേനാനേതാവ് ഉദ്ധവ് താക്കറെയെ ഫോണിൽ വിളിച്ചിരുന്നു.