വൈദ്യുതി വാഹനം ചാർജ്ജ് ചെയ്യാൻ പ്രത്യേക കണക്‌ഷൻ
Saturday 24 February 2024 12:48 AM IST
ന്യൂഡൽഹി: വൈദ്യുതി വാഹനങ്ങൾ ചാർജ്ജ് ചെയ്യാൻ പ്രത്യേക കണക്‌ഷൻ അനുവദിക്കുന്ന വൈദ്യുതി അവകാശ ഭേദഗതി ചട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പുതിയ കണക്‌ഷൻ ലഭിക്കാനുള്ള സമയ പരിധി കുറച്ചു. മേൽക്കൂര സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള നടപടികൾ ലളിതമാക്കി. മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ പുതിയ കണക്ഷൻ ലഭിക്കുന്നതിനുള്ള സമയ പരിധി ഏഴ് ദിവസത്തിൽ നിന്ന് മൂന്നായി കുറച്ചു. മുനിസിപ്പൽ മേഖലകളിൽ പതിനഞ്ചിൽ നിന്ന് ഏഴായും ഗ്രാമങ്ങളിൽ മുപ്പതിൽ നിന്ന് 15ആയും കുറച്ചു. മലയോര മേഖലകളിൽ സമയ പരിധി 30 ദിവസമായി തുടരും.
മീറ്റർ റീഡിംഗിൽ പരാതി ഉന്നയിച്ചാൽ അഞ്ച് ദിവസത്തിനുള്ളിൽ മറ്റൊരു മീറ്റർ അധികമായി സ്ഥാപിക്കും. മൂന്നുമാസം റീഡിംഗ് എടുത്ത് ബില്ലിംഗിൽ കൃത്യത ഉറപ്പാക്കും.