കൈക്കൂലി വാങ്ങിയ റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Sunday 25 February 2024 2:53 AM IST

മുംബയ്: സ്വകാര്യസ്ഥാപനത്തിന്റെ പ്രതിനിധിയിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയ പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. മുംബയ് ഡി.ആർ.എം. ഓഫീസിലെ ചീഫ് ഓഫീസ് സൂപ്രണ്ട് സഞ്ജയ് വാഘേലയാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി. നാളെ വരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു.

പശ്ചിമ റെയിൽവേയ്ക്ക് വിവിധ സാധനസാമഗ്രികൾ വിതരണം ചെയ്‌ത വകയിൽ 4.80 കോടി രൂപയോളം വരുന്ന ബില്ലുകൾ പാസാക്കുന്നതിനായി സ്വകാര്യസ്ഥാപന പ്രതിനിധിയോട് 50,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഈ തുക സ്വീകരിക്കുമ്പോഴാണ് അറസ്റ്റിലായത്.