വീടിന്റെ ഈ ദിശയിൽ ഒരു ചുവന്ന ചെമ്പരത്തി നട്ടുനോക്കൂ; സാമ്പത്തികമായി പിന്നെ യാതൊരു ദുരിതവും ഉണ്ടാകില്ല

Sunday 25 February 2024 4:24 PM IST

വാസ്‌തു ശാസ്ത്രപരമായി എട്ട് ദിക്കുകളാണുള്ളത്. ഇതിൽ ഏതൊക്കെ ദിക്കിൽ എന്തൊക്കെ കാര്യങ്ങൾ വരാം എന്തൊക്കെ പാടില്ല എന്നുള്ളത് വാസ്തു ശാസ്ത്രത്തിലും പുരാണങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച്, ഓരോ ദിക്കിലും ഏതൊക്കെ ചെടികളാണ് വരേണ്ടത് എന്നതിനെക്കുറിച്ച് നോക്കാം.

ചെമ്പരത്തി

കാളീ പ്രീതിക്ക് ഏറ്റവും അനുയോജ്യമായതാണ് ചെമ്പരത്തി ചെടി. വീട്ടിലെ പ്രധാന വാതിലിന്റെ വലതുവശത്ത് ചെമ്പരത്തി നടുന്നത് ഏറെ ഗുണം ചെയ്യും. ഇതോടെ ആ വീട്ടിൽ സർവ ഐശ്വര്യവും വന്നുചേരും എന്നാണ് വിശ്വാസം.

മുക്കുറ്റി

ഈശ്വരാംശം ഉള്ള മണ്ണിൽ മാത്രമാണ് ഈ ചെടി വളരുന്നത്. അതിനാൽ നിങ്ങളുടെ വീടിന് സമീപം മുക്കുറ്റി വളരുന്നുണ്ടെങ്കിൽ അതിനെ നന്നായി പരിപാലിക്കുക. ഇത് വിഘ്നേശ്വരന്റെ പ്രീതി നിങ്ങളിൽ ഉണ്ടാകാൻ സഹായിക്കും. കറുക ചെടിയും വളരെ നല്ലതാണ്. ഇത് വീട്ടുമുറ്റത്ത് വളരുകയാണെങ്കിൽ ജീവിതത്തിലേത്ത് ഐശ്വര്യം കൊണ്ടുവരും.

മഞ്ഞൾ

മഞ്ഞൾ വളരുന്ന വീടുകളിൽ ഐശ്വര്യം എപ്പോഴും നിറഞ്ഞ് നിൽക്കും. വീടിന്റെ തെക്ക് കിഴക്കേ മൂല, വടക്ക് കിഴക്കേ മൂല എന്നിവിടങ്ങളിൽ മഞ്ഞൾ നട്ടുവളർത്താവുന്നതാണ്.

Advertisement
Advertisement