മീഡിയ സ്റ്റുഡിയോ ഉദ്ഘാടനം

Monday 26 February 2024 1:08 AM IST

മലയിൻകീഴ് : മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ പുതുതായി നിർമ്മിച്ച ഐ.ഇ.ഡി.സി ഓഫീസും മീഡിയ സ്റ്റുഡിയോയും ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി ഇളംതോട്ടം സി.എം.ഐ.മുഖ്യ കാർമ്മികത്വം വഹിച്ചു. മാനേജർ ഫാ. സിറിയക് മഠത്തിൽ സി.എം.ഐ.അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ജോളി ജേക്കബ്,മീഡിയ ഡിപ്പാർട്മെന്റ് ഹെഡ് മഞ്ജു റോസ് മാത്യൂസ്, ഐ.ഇ.ഡി.സി നോഡൽ ഓഫീസർ ഡോ.എൻ.അഭിലാഷ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Advertisement
Advertisement