ഗ്രേസ് ഇനി തമിഴിലും

Monday 26 February 2024 12:12 AM IST

റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക

റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റത്തിന് മലയാളത്തിന്റെ പ്രിയ താരം ഗ്രേസ് ആന്റണി.

മി​ർ​ച്ചി​ ​ശി​വ​യാ​ണ് ​നാ​യ​ക​ൻ.​ ​കോ​മ​ഡി​ ​പ്ര​മേ​യ​മാ​ണ്. ​കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്‌​സി​ന് ​ശേ​ഷം​ ​ത​മി​ഴി​ൽ​ ​നി​ന്ന് ​ഒ​രു​പാ​ട് ​അ​വ​സ​രം​ ​ ഗ്രേസിനെ തേടി എത്തിയിരുന്നു. ​എന്നാൽ ​അ​തൊ​ന്നും​ ​ ​ആ​ക​ർ​ഷി​ച്ചി​ല്ല.​ ​എ​നി​ക്ക് ​കാ​ര്യ​മാ​യി​ ​ഒ​ന്നും​ ​ചെ​യ്യാ​ൻ​ ​ഇ​ല്ലെ​ങ്കി​ൽ​ ​അ​ത്ത​രം​ ​സി​നി​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​കു​ന്ന​ത് ​ആ​ദ്യ​ ​കാ​ല​ത്ത് ​വ​ലി​യ​ ​ബു​ദ്ധി​മു​ട്ടാ​കും​ ​എ​ന്ന് ​ചി​ന്തി​ച്ചു.​ ​ആ​ദ്യ​മാ​യി​ ​ചെ​യ്യു​ന്ന​ ​ത​മി​ഴ് ​സി​നി​മ​ ​മി​ക​ച്ച​ത് ​ആ​ക​ണം​ ​എ​ന്ന​ ​ആ​ഗ്ര​ഹ​വും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​പേ​ര​ൻ​പി​ന്റെ​ ​സം​വി​ധാ​യ​ക​ൻ​ ​റാം​ ​സാ​റി​ന്റെ​ ​സി​നി​മ​യി​ലൂ​ടെ ​ത​മി​ഴി​ൽ​ ​എത്താൻ കഴിഞ്ഞത് മറ്രൊരു ഭാഗ്യം.​ ​നി​വി​ൻ​ ​പോ​ളി​യാ​ണ് ​എ​ന്നെ​ ​വി​ളി​ച്ച് ​ഇ​ത്ത​രം​ ​ഒ​രു​ ​സി​നി​മ​ ​റാം​ ​സാ​ർ​ ​ചെ​യ്യു​ന്നു​ണ്ടെ​ന്ന് ​പ​റ​യു​ന്ന​ത്.​ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ന​ല്ല​ ​ഒ​രു​ ​സൗ​ഹൃ​ദ​മു​ള്ള​തി​നാ​ൽ​ ​നി​വി​ൻ​ ​വെ​റു​തേ​ ​പ​റ​യു​ന്ന​ത​ല്ലെ​ന്ന​ ​വി​ശ്വാ​സം എ​നി​ക്കു​ണ്ട്.​ ​ക​ഥ​ ​കേ​ട്ട​പ്പോ​ൾ​ ​ത​ന്നെ​ ​ഇ​ഷ്ട​പ്പെ​ട്ടു​ .​ ​ ആ​ദ്യ​മാ​യി​ ​ഹാപ്പി വെഡിംഗിൽ ​അ​ഭി​ന​യി​ച്ച​പ്പോ​ൾ​ ​ഉ​ണ്ടാ​യ​ ​തോ​ന്ന​ൽ​ ​ത​ന്നെ​ ​വീ​ണ്ടും​ ​അ​നു​ഭ​വ​പ്പെ​ട്ടു. ഗ്രേസ് ആന്റണി പറയുന്നു.

.​ ​ജീ​ത്തു​ ​ജോ​സ​ഫ് ​ സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബേ​സി​ൽ​ ​ജോ​സ​ഫ് ​നാ​യ​ക​നാ​യ​ ​നു​ണ​ക്കു​ഴി​ ​ആ​ണ് ​ ഗ്രേസ് നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

നി​ഥിൻ​ ​ര​ഞ്ജി​ ​പ​ണി​ക്ക​ർ​ ​സം​വി​ധാ​നം​ ​ചെയ്യു​ന്ന​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​നാ​യ​ക​നാ​കു​ന്ന​ ​ ​മ​ധു​വി​ധു ​എ​ന്ന​ ​വെ​ബ് ​സീ​രിസി​ൽ​ ​ നായിക ക​ഥാ​പാ​ത്രത്തെ ​അ​വ​ത​രി​പ്പി​ക്കു​ന്നുണ്ട്. ഗ്രേസ് ആദ്യമായാണ് വെബ് സീരിസിന്റെ ഭാഗമാകുന്നത്.