13 കാരിക്ക് പീഡനം 42കാരന് 14 വർഷം കഠിനതടവ്
Monday 26 February 2024 1:32 AM IST
ആലപ്പുഴ: സുഹൃത്തിന്റെ മകളായ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച 42കാരനെ 14 വർഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.തണ്ണീർമുക്കം പഞ്ചായത്ത് വാർഡ് 19 ൽ പുത്തൻ വെളി വീട്ടിൽ ഷിജുവിനെയാണ് ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. ചേർത്തല പൊലീസ് 2018ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴത്തുകയിലെ75000 രൂപ കുട്ടിക്ക് നൽകണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.