വട്ടിയൂർക്കാവിൽ പൊലീസ് സ്‌റ്റിക്കർ ഒട്ടിച്ച കാറിൽ പിടിയിലായത് സാദിഖ് ബാഷ, മോദിയുടെ പരിപാടി ലക്ഷ്യമിട്ടെന്ന് സംശയം

Monday 26 February 2024 11:07 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവ് സാദിഖ് ബാഷ എന്ന ഐസിഎഎംഎ സാദിഖിനെ ഉടൻ എൻഐഎയ‌്ക്ക് കൈമാറും. ഇന്നലെ വൈകിട്ടാണ് സാദിഖിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്‌റ്റ് ചെയ‌്തത്. ഭാര്യയെ കാണാൻ വന്നതാണ് എന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനെ അറിയിച്ചത്. ടാക്‌സി പിടിച്ചാണ് വന്നത്. പൊലീസ് സ്‌റ്റിക്കർ വാഹനത്തിൽ പതിച്ചതിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് സാദിഖ് മൊഴി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ തമിഴ്‌നാട്ടിൽ അടക്കം എൻഐഐയുടെ കേസ് നിലവിലുണ്ട്.

ഐസിസിന് വേണ്ടി പ്രചാരണം നടത്തിയതിനും ധനം സമാഹരിച്ചതിനുമായി ബന്ധപ്പെട്ട കേസുകളിലാണ് തമിഴ്നാട് സ്വദേശിയായ സാദിഖ് ബാഷയെയും നാല് കൂട്ടാളികളെയും 2022ജൂണിൽ എൻ.ഐ.എ അറസ്‌റ്റ് ചെയ‌്തത്. ഇയാൾക്കെതിരെ പൊലീസുദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസ് നിലവിലുണ്ട്. തമിഴ്‌നാട്ടിലെ വാഹനപരിശോധനയ‌്ക്കിടെയാണ് പൊലീസുകാരനെ സാദിഖും സംഘവും കൊലപ്പെടുത്താൻ ശ്രമിച്ചത്. സാദിഖിന് ഐസിസുമായി ബന്ധമുണ്ടെന്ന തരത്തിൽ പല തെളിവുകളും എൻഐഎ കണ്ടെത്തിയിരുന്നു.

വട്ടിയൂർക്കാവിൽ Police സ്റ്റിക്കർ ഒട്ടിച്ച കാറുമായി പിടിയിലായ തമിഴ്നാട് PFI Hit Squad തലവൻ ICAMA SADIQ എന്ന സാദിഖ് പാഷ...

Posted by Bhargava Ram on Sunday, 25 February 2024