ബ്ളാക് ആൻഡ് വൈറ്റിൽ ദുൽഖറിന്റെ കാന്താ

Tuesday 27 February 2024 6:02 AM IST

ദുൽഖർ സൽമാൻ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം കാന്താ ഒരുങ്ങുന്നത് ബ്ളാക് ആൻഡ് വൈറ്റിൽ. മമ്മൂട്ടി ചിത്രം ഭ്രമയുഗം ബ്ളോക്: ആൻഡ് വൈറ്റിൽ ആഗോളതലത്തിൽ 50 കോടി കടന്നു യാത്രയിലാണ് .സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന കാന്താ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയുമായി ചേർന്നാണ് നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് കാന്താ ഒരുങ്ങുന്നത്. ദുൽഖറിന്റെ കഴിഞ്ഞ പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. ദുൽഖറാണ് അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടത്. ലൈഫ് ഒഫ് പൈ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പ്രവർത്തിച്ച സെൽവണി സെൽവരാജും ദുൽഖർ സൽമാനും ഒരുമിക്കുന്ന ചിത്രത്തിന് പ്രതീക്ഷകളേറെയാണ്.

അതേസമയം ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിന്റെ ജോലിയിലാണ് ദുൽഖർ. ധനുഷ് ചിത്രം വാത്തിക്കുശേഷം വെങ്കിഅറ്റ് ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ ആണ് സംഗീതം. ഛായാഗ്രഹണം നിമിഷ് രവി.

ഫോർച്യൂൺ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും സിത്താര എന്റർടെയ്ൻമെൻസിന്റെ ബാനറിൽ സൂര്യദേവരനാഗ വംശിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ പുറത്തിറങ്ങും.

മണിരത്‌നത്തിന്റെ കമൽഹാസൻ ചിത്രം തഗ് ലൈഫ്, സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യചിത്രം എന്നിവയാണ് ദുൽഖറിന്റെ മറ്റു അന്യഭാഷാ ചിത്രങ്ങൾ.