പ്രേമലു ഇനി തെലുങ്കലു, അവകാശം സ്വന്തമാക്കി രാജമൗലിയുടെ മകൻ
Tuesday 27 February 2024 6:06 AM IST
അവകാശം സ്വന്തമാക്കി
രാജമൗലിയുടെ മകൻ
പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ മലയാളത്തിന്റെ ഹിറ്റ് കോമഡി പ്രണയ ചിത്രം പ്രേമലുവിന്റെ തെലുങ്ക് ഡബിംഗ് അവകാശം സ്വന്തമാക്കി. വൻ തുകയ്ക്കാണ് കാർത്തികേയ റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് വിവരം. ആഗോള തലത്തിൽ നേരത്തെ തന്നെ 50 കോടി ക്ളബിൽ പ്രേമലു എത്തിയിരുന്നു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ളിനും മമിത ബൈജുവുമാണ് പ്രധാന താരങ്ങൾ. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്നു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ ,ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.