ഗഗൻയാൻ ദൗത്യത്തിലെ നാലു ബഹിരാകാശ യാത്രികരിൽ ഒരു മലയാളിയും, പേരുകൾ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും

Monday 26 February 2024 7:58 PM IST

തിരുവനന്തപുരം : ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയൗൻ ദൗത്യത്തിൽ പങ്കെടുക്കുന്ന നാല് ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി. ദൗത്യത്തിന് മുന്നോടിയായി ബഹിരാകാശ യാത്രയ്ക്കായി പരിശീലനം തുടരുന്ന നാലുപേരിലാണ് ഒരു മലയാളിയും ഉൾപ്പെടുന്നത്. ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന പേരുകൾ നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ഇദ്ദേഹം വ്യോമസേനയിലെ സ്ക്വാഡ്രൺ ലീഡർ പദവിയിലുള്ള ഉദ്യോഗസ്ഥനാണെന്നാണ് വിവരം.

മൂന്ന് ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച് തിരിച്ചെത്തിക്കുകയാണ് ഗഗൻയാൻ ദൗത്യത്തിൽ ലക്ഷ്യമിടുന്നത്. 2025ൽ പദ്ധതി നടപ്പാക്കാനാണ് ഐ.എസ്.ആർ,​ഒ ലക്ഷ്യമിടുന്നത്. ദൗത്യത്തിന് മുന്നോടിയായി യന്ത്രവനിത വ്യോമമിത്രയെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പരീക്ഷണ ദൗത്യം ജിഎക്സ് 2024 ജൂണിൽ വിക്ഷേപിക്കും,​ തുടർന്ന് ജി1,​ ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങൾ കൂടി നടത്തിയ ശേഷമാകും ഗഗൻയാൻ ദൗത്യം.

നാളെ രാ​വി​ലെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​നേ​രെ​ ​വി.​എ​സ്.​എ​സ്.​സി​യി​ലെ​ ​പ​രി​പാ​ടി​യി​ലാ​ണ് ​പ​ങ്കെ​ടു​ക്കു​ക.​ ​അ​തി​നു​ ​ശേ​ഷം​ 11.30​നാ​ണ് ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ബി.​ജെ.​പി​ ​റാ​ലി​യെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ക.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​ന​യി​ക്കു​ന്ന​ ​കേ​ര​ള​പ​ദ​യാ​ത്ര​യു​ടെ​ ​സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​റാ​ലി​ ​ന​ട​ത്തു​ന്ന​ത്.​ ​


ഗ​ഗ​ൻ​യാ​ൻ​ ​പ​ദ്ധ​തി​ക്കാ​യി​ ​ന​വീ​ക​രി​ച്ച​ ​ട്രൈ​സോ​ണി​ക് ​വി​ൻ​ഡ് ​ട​ണ​ലി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​നി​ർ​വ​ഹി​ക്കും.​ 2022​ലാ​ണ് ​വി.​എ​സ്.​എ​സ്.​സി​യി​ൽ​ ​വി​ൻ​ഡ് ​ട​ണ​ൽ​ ​സ്ഥാ​പി​ച്ച​ത്.​ ​അ​ത് ​ഗ​ഗ​ൻ​യാ​ൻ​പേ​ട​ക​വു​മാ​യി​ ​പ​റ​ക്കു​ന്ന​ ​ജി.​എ​സ്.​എ​ൽ.​വി​യു​ടെ​ ​പ​രീ​ക്ഷ​ണ​ത്തി​നാ​യി​ ​കൂ​ടു​ത​ൽ​ ​ശ​ക്തി​പ്പെ​ടു​ത്തി.​ ​അ​തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​മാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​നി​ർ​വ​ഹി​ക്കു​ക.


ബ​ഹി​രാ​കാ​ശ​ ​പേ​ട​ക​ങ്ങ​ളു​മാ​യി​ ​പ​റ​ക്കു​ന്ന​ ​വി​ക്ഷേ​പ​ണ​ ​റോ​ക്ക​റ്റു​ക​ളു​ടെ​ ​വേ​ഗ​ത,​ ​സ​മ്മ​ർ​ദ്ദ​ത്തെ​ ​അ​തി​ജീ​വി​ക്കാ​നു​ള്ള​ ​ശേ​ഷി,​ ​ഭാ​ര​വാ​ഹ​ക​ശേ​ഷി​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​സാ​ങ്കേ​തി​ക​ ​മേ​ന്മ​ക​ൾ​ ​വി​ല​യി​രു​ത്താ​നു​ള്ള​ ​സം​വി​ധാ​ന​മാ​ണി​ത്.​ ​കൂ​ടാ​തെ​ ​ഗ​ഗ​ൻ​യാ​ൻ​ ​പോ​ലെ​ ​ഭൂ​മി​യി​ലേ​ക്ക് ​തി​രി​ച്ചു​വ​രു​ന്ന​ ​പേ​ട​ക​ങ്ങ​ളു​ടെ​ ​റീ​എ​ൻ​ട്രി,​ ​എ​യ്റോ​ ​ഡൈ​നാ​മി​ക് ​രൂ​പ​ക​ൽ​പ​ന​യു​ടെ​ ​കൃ​ത്യ​ത​ ​തു​ട​ങ്ങി​യ​വ​യും​ ​ഇ​തി​ലൂ​ടെ​ ​വി​ല​യി​രു​ത്താം.160​മീ​റ്റ​റി​ലേ​റെ​ ​നീ​ള​മു​ള്ള​ ​തു​ര​ങ്ക​മാ​ണ് ​വി​ൻ​ഡ് ​ട​ണ​ൽ. ഗ​ഗ​ൻ​യാ​ൻ​ ​പ​ദ്ധ​തി​യു​ടെ​ ​പു​രോ​ഗ​തി​ ​സം​ബ​ന്ധി​ച്ച് ​വി.​എ​സ്.​എ​സ്.​സി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ലും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​ങ്കെ​ടു​ക്കും.​ ​മ​ഹേ​ന്ദ്ര​ഗി​രി​യി​ൽ​ ​നി​ർ​മ്മി​ച്ച​ ​സെ​മി​ ​ക്ര​യോ​ജ​നി​ക് ​എ​ൻ​ജി​ൻ​ ​ടെ​സ്റ്റിം​ഗ് ​സം​വി​ധാ​ന​വും​ ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ​ ​നി​ർ​മ്മി​ച്ച​ ​മൂ​ന്നാ​മ​ത്തെ​ ​റോ​ക്ക​റ്റ് ​ഇ​ന്റ​ഗ്രേ​ഷ​ൻ​ ​സെ​ന്റ​റും​ ​വി.​എ​സ്.​എ​സ്.​സി​യി​ൽ​ ​വ​ച്ച് ​ഓ​ൺ​ലൈ​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ഇ​തെ​ല്ലാം​ ​ഗ​ഗ​ൻ​യാ​ൻ​ ​പ​ദ്ധ​തി​ക്കാ​യി​ ​ന​വീ​ക​രി​ച്ച​താ​ണ്.

Advertisement
Advertisement