അത്യാധുനിക കുഴൽ കിണർ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം
വെഞ്ഞാറമൂട്: ജില്ലയിൽ അത്യാധുനിക കുഴൽക്കിണർ നിർമ്മാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി. സംസ്ഥാന ഭൂജല വകുപ്പ് ജില്ലയ്ക്ക് അനുവദിച്ച അത്യാധുനിക കുഴൽക്കിണർ നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.
വെഞ്ഞാറമൂട് ഗവ.യു.പി സ്‌കൂളിലാണ് പുതിയ റിഗ് ഉപയോഗിച്ചുള്ള ആദ്യ കുഴൽക്കിണർ നിർമ്മാണം നടന്നത്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 6.74 കോടി രൂപ ചെലവഴിച്ച് ഭൂജല വകുപ്പ് വാങ്ങിയ ആറ് നൂതന കുഴൽക്കിണർ നിർമ്മാണ യൂണിറ്റുകളിൽ ഒന്നാണ് ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്. കുഴൽക്കിണർ നിർമ്മാണത്തിനായി വകുപ്പിനെ സമീപിക്കുന്ന ചെറുകിട കർഷകർക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനരാജേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസീനാബീവി,നെല്ലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ,സ്‌കൂൾ ഹെഡ്മാസ്റ്റർ എം.കെ.മെഹബൂബ് തുടങ്ങിയവർ പങ്കെടുത്തു.